ADVERTISEMENT

മാനന്തവാടി ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യമുള്ള മെഡിക്കൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ അടിയന്തര നടപടികളുമായി ആരോഗ്യ വകുപ്പ്. പാലക്കാട് കഞ്ചിക്കോട് നിന്ന് ഇന്നലെ പുലർച്ചെ 1.5 ലക്ഷം ലീറ്റർ  ഓക്സിജൻ ആശുപത്രിയിലെത്തിച്ചു. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് ഇതു പ്ലാന്റിലെത്തിച്ചത്. ഇതോടെ പ്രതിസന്ധി താൽക്കാലികമായി മറികടക്കാൻ ആകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അതേസമയം, മെഡിക്കൽ കോളജിലെ ഓക്സിജൻ ജനറേറ്റർ പ്ലാന്റ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 70 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണു ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റ് സ്ഥാപിച്ച കമ്പനി ഉറപ്പു നൽകിയതിന്റെ പകുതി ഉൽപാദനം മാത്രമാണ് ഇവിടെ നടക്കുന്നത്. ഇത് ഉടൻ പരിഹരിക്കണമെന്നു കമ്പനിയെ  ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com