ADVERTISEMENT

മാനന്തവാടി ∙ തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ മൂലപ്പീടിക ഭാഗത്ത് നിന്നു നായാട്ട് സംഘത്തെ നാടൻ തോക്ക് സഹിതം വനപാലകർ പിടികൂടി. തവിഞ്ഞാൽ വാളാട് സ്വദേശികളായ എടത്തന കൊല്ലിയിൽ പുത്തൻ മുറ്റം കെ.എ. ചന്ദ്രൻ(33), വാട്ടാട് മാക്കുഴി കെ.സി. രാജേഷ് (48), എടത്തന കരിക്കാട്ടിൽ കെ.സി. വിജയൻ(42), എടത്തന പുത്തൻ മുറ്റം ഇ.കെ. ബാലൻ  (44) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ മാനന്തവാടി കോടതിയിൽ ഹാജരാക്കി. ഇവർ സഞ്ചരിച്ച  കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.വി. ജയപ്രസാദ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വി.കെ. ദാമോദരൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.ആർ. പ്രഭഞ്ച്, വി.പി. ഹരികൃഷ്ണൻ, വിഷ്ണു പ്രസാദ്, ഫോറസ്റ്റ് വാച്ചറായ കെ.എം. കുര്യൻ എന്നിവരടങ്ങിയ സംഘമാണ് നായാട്ട് സംഘത്തെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com