പന്തല്ലൂർ നഗരത്തിൽ താവളമടിച്ച് കാട്ടാന; നീരിക്ഷിച്ച് മതിയാകാതെ വനംവകുപ്പ്
Mail This Article
പന്തല്ലൂർ ∙ പന്തല്ലൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമായി നഗരത്തിൽ സ്ഥിരമായി എത്തുന്ന ഒറ്റയാൻ നാട്ടുകാരെ ഭീതിയിലാഴ്ത്തി. നഗരത്തിലെ ഹയർ സെക്കന്‍ഡറി സ്കൂളിന്റെ ഗേറ്റ് കാട്ടാന തകർത്ത് ഉള്ളിൽ കടന്നു നാശനഷ്ടം ഉണ്ടാക്കി. ഗ്ലെൻറോക്ക് വനത്തിൽ നിന്നും ഇറങ്ങുന്ന കാട്ടാന രണ്ടു ദിവസമായി പന്തല്ലൂർ നഗരത്തിലാണു താവളമടിച്ചിട്ടുള്ളത്.
പന്തല്ലൂർ താലൂക്ക് ആശുപത്രി, കോടതി, ഹയർ സെക്കന്‍ഡറി സ്കൂൾ പരിസരങ്ങൾ നശിപ്പിച്ചു. കാട്ടാനയെ വനത്തിലേക്ക് തുരത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. കാട്ടാനയെ നിരീക്ഷിക്കുകയാണെന്നാണു വനംവകുപ്പ് പറയുന്നത്. ജനങ്ങളുടെ വീടും കൃഷിയിടങ്ങളും നശിപ്പിച്ചാണു കാട്ടാന വിലസുന്നത്. മേങ്കോറഞ്ച്, അത്തിക്കുന്ന്, കൊളപ്പള്ളി, അയ്യംക്കൊല്ലി, ചേരമ്പാടി, ദേവാല, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും കാട്ടാന ശല്യത്താല്‍ ദുരിതമനുഭവിക്കുകയാണ്.