ADVERTISEMENT

മാനന്തവാടി ∙ വയനാട് ഗവ. മെഡിക്കൽ കോളജ് നിർമിക്കുന്നതിനായി കണ്ടെത്തിയ തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്‌സ് ടൗണിലെ സ്ഥലം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു സന്ദർശിച്ചു. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഒ.ആർ. കേളു എംഎൽഎ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവർക്കൊപ്പമാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സന്ദർശനം നടത്തിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. മുബാറക്, ആർസിഎച്ച് ഓഫിസർ ഷിജിൻ ജോണി ആളൂർ, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.വി.പി. അഷറഫ് എന്നിവരും മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഇവരെ അനുഗമിച്ചു. മാസ്റ്റർ പ്ലാൻ തയാറാക്കിയ വാപ്‌കോസ് ഉദ്യോഗസ്ഥരോടൊപ്പം സംഘം മെഡിക്കൽ കോളജ് നിർമാണ രൂപരേഖ വിശദമായി പരിശോധിച്ചു.

മെഡിക്കൽ കോളജിന്റെ ഭാഗമായി നിർ‍മിക്കുന്ന ആശുപത്രി ബ്ലോക്കുകൾ, അത്യാഹിത വിഭാഗം നിർമിക്കേണ്ട സ്ഥലം എന്നിവയും സംഘം പരിശോധിച്ചു. ആശുപത്രി കന്റീൻ, പൊലീസ് എയ്ഡ്‌ പോസ്റ്റ് തുടങ്ങിയവയും മെഡിക്കൽ കോളജിന്റെ ഭാഗമായി നിർമിക്കും. ഹെലിപാഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മെഡിക്കൽ കോളജിന്റെ ഭാഗമായി ഒരുക്കും. നിലവിൽ വയനാട് മെഡിക്കൽ കോളജ് താൽക്കാലികമായി പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിലും സംഘം പരിശോധന നടത്തി.നിർമാണം അന്തിമ ഘട്ടത്തിലെത്തിയ മൾട്ടിപർപ്പസ് ബിൽഡിങ്, താൽക്കാലിക പഠന സൗകര്യത്തിനായി കണ്ടെത്തിയ നഴ്സിങ് കോളജ് കെട്ടിടം, വർക്കിങ് വിമൻസ് ഹോസ്റ്റൽ എന്നിവയിലും സംഘം സന്ദർശനം നടത്തി. 2 ആഴ്ചയ്ക്കകം അന്തിമ രൂപരേഖ തയാറാക്കാൻ നിർവഹണ ഏജൻസിയായ വാപ്‌കോസിനോട് നിർദേശിച്ചിട്ടുണ്ട്.    കോളജ് നിർമാണം വേഗത്തിലാക്കാൻ നടപടികൾ സ്വീകരിച്ച് വരുന്നതായി ഒ.ആർ. കേളു എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com