ADVERTISEMENT

കൽപറ്റ ∙ ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. ബത്തേരി, കൽപറ്റ നഗരങ്ങളിലായി 20 ഇടങ്ങളിലായി നടന്ന പരിശോധനയിൽ ബത്തേരിയിലെ ഒരു സ്ഥാപനം ലൈസൻസ്‌ പുതുക്കാത്തതിനാൽ പൂട്ടിച്ചു. 14 സ്ഥാപനങ്ങൾക്ക്‌ നോട്ടിസ്‌ നൽകി. 7 സ്ഥാപനങ്ങൾക്ക് പിഴയിട്ടു. ‘ഓപ്പറേഷൻ ഹോളിഡേ’ എന്ന പേരിൽ കഴിഞ്ഞ അവധി ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ പ്രത്യേക പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പരിശോധന നടത്തിയത്. 

ലൈസൻസ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലർന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്നതോ പഴക്കമുള്ളതോ ആയ ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന സർക്കാരിന്റെ നിർദേശപ്രകാരമാണ്‌ ജില്ലയിലും പരിശോധന നടത്തിയത്‌. മായം കലർത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാൽ സ്ഥാപനത്തിന്റെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

കല്‍പറ്റ നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തിയതില്‍ 3 ഹോട്ടലുകളിൽ നിന്നു പഴകിയ ഭക്ഷണങ്ങൾ പിടികൂടി. പോത്തും കാലിറച്ചി, മീൻകറി, ന്യൂഡിൽസ്, പഴകിയ മാവ്, എണ്ണ, പാൽ തുടങ്ങിയവയാണു പിടികൂടിയത്. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ സത്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിറാജ്, ജോബിച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപനങ്ങൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നു നഗരസഭാ സെക്രട്ടറി അലി അസ്ഹർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com