പള്ളിക്കൽ ജിഎൽപി സ്കൂളിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു
Mail This Article
×
മാനന്തവാടി ∙ എടവക പഞ്ചായത്തിലെ പള്ളിക്കൽ ജിഎൽപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. സംഭവം ഞായറാഴ്ച രാത്രിയായതിനാൽ വൻ അപകടം ഒഴിവായി. ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ബലക്ഷയം കണക്കിലെടുത്ത് ക്ലാസുകൾ ഇതിൽ നിന്നു നേരത്തെ മാറ്റിയിരുന്നു. പോളിങ് സ്റ്റേഷനായും ഈ കെട്ടിടമാണ് ഉപയോഗിച്ചിരുന്നത്. പ്രീ പ്രൈമറി ആക്ടിവിറ്റികൾ നടക്കുന്നതും ഈ കെട്ടിടത്തിലായിരുന്നു. കൂടുതൽ അപകടത്തിനു കാത്തു നിൽക്കാതെ കെട്ടിടം പൂർണമായും പൊളിച്ചു നീക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.