കലക്ടർ ഡോ.രേണു രാജ് ചുമതലയേറ്റു
Mail This Article
×
കൽപറ്റ ∙ ഡോ. രേണു രാജ് വയനാട് കലക്ടറായി ചുമതലയേറ്റു. എഡിഎം എൻ.ഐ. ഷാജുവും ജീവനക്കാരും ചേർന്നു കലക്ടറെ സ്വീകരിച്ചു. വയനാടിന്റെ വികസന സ്വപ്നങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നു കലക്ടർ പറഞ്ഞു. ജില്ലയിലെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പരമാവധി പരിശ്രമിക്കും. ഗോത്ര മേഖലയിലെ ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കു മുൻഗണന നൽകും. ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും കലക്ടർ പറഞ്ഞു. ഡപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവരുമായി കലക്ടർ ജില്ലയിലെ വികസന പദ്ധതികളെക്കുറിച്ചു പ്രാഥമിക ചർച്ച നടത്തിയ ശേഷം സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളും സന്ദർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.