ADVERTISEMENT

പടിഞ്ഞാറത്തറ ∙ വികസനവാതിൽ തുറന്നു താളിപ്പാറ പാലം യാഥാർഥ്യമാകുന്നു. ബാങ്കുകുന്ന് - താളിപ്പാറ- മലങ്കര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനു താളിപ്പാറ പുഴയ്ക്കു കുറുകെ പാലം വേണമെന്ന പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണു പരിഹരിക്കപ്പെടുന്നത്. കാൽനട യാത്ര പോലും റോഡിൽ അസാധ്യമായിരുന്നു. പുഴ കടക്കാൻ തോണി മാത്രമാണ് ആശ്രയം. ഇവിടെ ഉണ്ടായിരുന്ന മരപ്പാലം 4 വർഷം മുൻപു തകർന്നതോടെയാണു നാട്ടുകാർ തോണി യാത്ര തുടങ്ങിയത്. തോണി യാത്ര പലപ്പോഴും മുടങ്ങിയതോടെ പുഴയ്ക്ക് ഇരുവശവുമുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലായി.

17.55 കോടി രൂപ ചെലവഴിച്ചാണ് പാലവും 2.65 കിലോമീറ്റർ അനുബന്ധ റോഡും പൂർത്തിയാക്കിയത്. പാലത്തിന്റെ മിനുക്കു പണികളും അനുബന്ധ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് പ്രവൃത്തിയുമാണു നിലവിൽ നിലവിൽ ശേഷിക്കുന്നത്. ഇതു പൂർത്തിയാക്കി മേയിൽ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ. പാലം യാഥാർഥ്യമാകുന്നതോടെ കുപ്പാടിത്തറ, മുണ്ടക്കുറ്റി, ബാങ്ക്കുന്ന് പ്രദേശങ്ങളിൽ‍ നിന്ന് കമ്പളക്കാട്, കൽപറ്റ ഭാഗങ്ങളിലേക്കുള്ള ദൂരവും മലങ്കരയിൽ നിന്ന് വിവിധ ആവശ്യങ്ങൾക്ക് നാട്ടുകാർ ആശ്രയിക്കുന്ന പടിഞ്ഞാറത്തറ ഭാഗത്തേക്കുള്ള ദൂരവും ഗണ്യമായി കുറയും. നിലവിൽ ഏറെ ചുറ്റി വളഞ്ഞാണു പുഴയ്ക്ക് ഇരുവശവുമുള്ള പ്രദേശവാസികൾ പുറംലോകത്ത് എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com