കേരളത്തിലെ ആദ്യ പുകയില വിമുക്ത കോളനിയായി മാറാൻ കാപ്പിക്കുന്ന്
Mail This Article
മീനങ്ങാടി ∙ സംസ്ഥാനത്തെ ആദ്യ പുകയിലവിമുക്ത കോളനിയായി മാറാനൊരുങ്ങി മീനങ്ങാടി പഞ്ചായത്തിലെ കാപ്പിക്കുന്ന്. 31 ന് കോളനിയെ പുകയില വിമുക്തമായി പ്രഖ്യാപിക്കും. കഴിഞ്ഞ 3 മാസമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായാണു കാപ്പിക്കുന്ന് കോളന ലഹരി വിമുക്തമാകുന്നത്. ഉൗരുമൂപ്പൻ കുഞ്ഞിരാമൻ നേതൃത്വം നൽകുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാപ്പിക്കുന്ന് കോളനിയിലെ എല്ലാവരുടെയും പിന്തുണയും സഹകരണവുമുണ്ട്. ഇതുവരെ പുകയില ഉപയോഗിച്ചിരുന്ന ഒട്ടേറെ പേർ ഇനി ഉപയോഗിക്കില്ലെന്ന നിശ്ചയത്തിലാണ്.
കാപ്പിക്കുന്ന് കോളനിയിൽ ഇതുമായി ബന്ധപ്പെട്ട തുടർ യോഗങ്ങൾ ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി. മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഒാഫിസർ കുഞ്ഞിക്കണ്ണന്റെയും ഹെൽത്ത് ഇൻസ്പെക്ടർ ഗീതയുടെയും നേതൃത്വത്തിലുള്ള സംഘം പഞ്ചായത്തിനൊപ്പം ചേർന്നാണു പ്രവർത്തനങ്ങൾ നടത്തിയത്. പുകയില വിമുക്ത കോളനിയാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അടക്കമുള്ളവർ കോളനി സന്ദർശനം നടത്തി.
കെ.ഇ. വിനയൻ പഞ്ചായത്ത് പ്രസിഡന്റ്
പഞ്ചായത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും പട്ടികവർഗ കോളനികൾ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വരുംതലമുറയെ ലഹരിയിൽ നിന്നു വിമുക്തമാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.