ADVERTISEMENT

പുൽപള്ളി ∙ ഇഞ്ചിവിലയിൽ കുതിപ്പുണ്ടായതോടെ കൃഷിയിടങ്ങളിൽ ഇഞ്ചിമോഷണം വ്യാപകമാകുന്നു. കേളക്കവല, കളനാടിക്കൊല്ലി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പലരുടെയും ഇഞ്ചി മോഷ്ടാക്കൾ പറിച്ചെടുത്തു. കഴിഞ്ഞ വർഷം നട്ട് പറിക്കാത്ത മുളയിഞ്ചിയാണ് കർഷകർക്കു നഷ്ടമാകുന്നത്. കേളക്കവല കർപ്പൂരച്ചാലിൽ സുഭാഷിന്റെ കൃഷിയിടത്തിൽ നിന്ന് 3 തവണ ഇഞ്ചി മോഷണം പോയി. അതിരിലെ മുള്ളുവേലിയകത്തിയാണ് തോട്ടത്തിൽ പ്രവേശിച്ചത്.

ഒന്നിലധികം പേരുടെ കാൽപാടുകൾ കൃഷിയിടത്തിലുണ്ടെന്ന് സുഭാഷ് പറഞ്ഞു. 4 ചാക്കോളം ഇഞ്ചി നഷ്ടമായി. പൊലീസിൽ പരാതി നൽകി. ഷെഡ്ഡ് കവലയിലെ കണക്കഞ്ചേരി സന്തോഷ്, ചേപ്പിലയിലെ ഓട്ടോഡ്രൈവർ സുനി എന്നിവരുടെ സ്ഥലത്തും ഇഞ്ചി മോഷണമുണ്ടായി. ഈ പ്രദേശങ്ങളിൽ കാട്ടുപന്നി, കടുവ എന്നിവയുടെ ശല്യമുണ്ടാകാറുണ്ട്. അതിനാൽ രാത്രി കർഷകരാരും തോട്ടങ്ങളിലിറങ്ങി നോക്കാറില്ല. ഈ സാഹചര്യമാണ് മോഷ്ടാക്കൾ മുതലെടുക്കുന്നത്.

ഉൽപന്ന ക്ഷാമത്തെ തുടർന്ന് ഇക്കൊല്ലം ഇഞ്ചിക്ക് കാര്യമായി വില ഉയർന്നു. കർണാടകയിൽ ചാക്കിന് 13,000 രൂപയോളം വില ഉയർന്നു. ഇഞ്ചി വ്യാപാരം നടത്തുന്നവർ ഉൽപന്നം കൊണ്ടുവരുന്നവരെ നിരീക്ഷിക്കണമെന്നും അവരുടെ വിവരങ്ങൾ വാങ്ങണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. മോഷ്ടിച്ചുകൊണ്ടുവരുന്ന ഉൽപന്നമാണെന്ന് സംശയമുണ്ടായാൽ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു.

English Summary: Ginger price increased and also theft In Karnataka, the price of Ginger sack has gone up by Rs.13,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com