ADVERTISEMENT

മാനന്തവാടി ∙ ഒരു  മഴ പെയ്താൽ പോലും ചോർന്നൊലിക്കുന്ന പാടികളിലാണു കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികൾ ഇപ്പോഴഉം അന്തിയുറങ്ങുന്നത്. മാവോയിസ്റ്റ് ഭീഷണി തടയാൻ കോടികൾ ചെലവഴിക്കുമ്പോഴും വർഷങ്ങളായി മാവോയിസ്റ്റുകൾ സ്ഥിരം താവളമാക്കുന്ന കമ്പമലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർക്കായിട്ടില്ല.

പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇവിടത്തെ പാടികൾക്ക്. ശ്രീലങ്കൻ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വനം വികസന കോർപറേഷന്റെ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ദുരിത ജീവിതമാണു നയിക്കുന്നത്. പാടികൾ നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 

ഇവ നവീകരിക്കാതെ ഓഫിസ് നവീകരിച്ചെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണു മാവോയിസ്റ്റ് സംഘം ഓഫിസ് ജീവനക്കാരോട് പറഞ്ഞത്. മുൻപു മാവോയിസ്റ്റ് സംഘവുമായി പൊലീസ് സേന വെടിവയ്പ് നടത്തിയ തൊണ്ടർനാട് പഞ്ചായത്തിലെ ചപ്പ കോളനിക്കു വേണ്ടി 5 കോടി രൂപയുടെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായി നടപ്പാക്കിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com