ADVERTISEMENT

പനമരം ∙ തലയ്ക്കൽ ചന്തു സ്മൃതിദിനത്തോട് അനുബന്ധിച്ച് വയനാട് പൈതൃക സംരക്ഷണ കർമസമിതി, വനവാസി വികാസ കേന്ദ്രം, തലക്കര ചന്തു സേവാസമിതി എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ തലയ്ക്കൽ ചന്തു സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തി. സ്മൃതിദിനത്തോടനുബന്ധിച്ചു വിജയ കോളജിൽ വച്ച് നടത്തിയ തലയ്ക്കൽ ചന്തു സ്മാരക ചരിത്ര സെമിനാറും, വനമിത്ര പുരസ്കാര സമർപ്പണവും ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി. നിതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. രുക്മിണി ഭാസ്കരൻ അധ്യക്ഷ വഹിച്ചു. വനമിത്ര പുരസ്കാരം നേടിയ എ.വി.രാജേന്ദ്ര പ്രസാദിന്         പള്ളിയറ രാമൻ പുരസ്കാരം നൽകി ആദരിച്ചു. എം.സുരേന്ദ്രൻ, വി.കെ.സന്തോഷ് കുമാർ, ശിവരാമൻ പാട്ടത്തിൽ, സുഷാന്ത് നരിക്കോടൻ, സിന്ധു ആയിരവീട്ടിൽ, പി.ജി. ഗിരീഷ്, എ. ഗണേശൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com