ADVERTISEMENT

അമ്പലവയൽ ∙ കേരള കാർഷിക സർവകലാശാലയും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യന്തര പുഷ്പ മേളയുടെ എട്ടാം പതിപ്പ് ‘പൂപ്പൊലി 2024’ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ചു. 15 വരെയുള്ള പുഷ്പമേള മന്ത്രി പി. പ്രസാദ് ഒ‍ാൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പൂക്കളുടെ കൃഷിയുടെ പ്രാധാന്യവും അതിന്റെ കയറ്റുമതി സാധ്യതകളും വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗവേഷണ കേന്ദ്രം മേധാവി ഡോ. യാമിനി വർമ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ തുടങ്ങിയവർ പ്രസംഗിച്ചു. പൂപ്പെ‍ാലിയോട് അനുബന്ധിച്ച് നടത്തിയ വിളംമ്പര ജാഥയിൽ ജനപ്രതിനിധികൾ, ആർഎആർഎസിലെ ജീവനക്കാർ, തൊഴിലാളികൾ, കാർഷിക കോളജ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

വിവിധയിനം സസ്യങ്ങൾ കൊണ്ടും പൂക്കൾ കൊണ്ടും മനോഹരമായ ഉദ്യാനങ്ങൾ, പുഷ്പാലങ്കാരങ്ങൾ, ലംബനിർമിതികൾ കാർഷിക സെമിനാറുകൾ, സ്റ്റാളുകൾ, കലാസന്ധ്യ എന്നിവയാണ് പ്രധാന ആകർഷണം. പൂപ്പൊലിയുടെ രണ്ടാമത്തെ ദിവസമായ ഇന്നു രാവിലെ പത്ത് മുതൽ ‘പുഷ്പവിളകളിലെ പുത്തൻസാങ്കേതിക വിദ്യകളും കമ്പോള സാധ്യതകളും’ എന്ന വിഷയത്തിൽ ഡോ. കെ.വി. പ്രസാദ് അവതരിപ്പിക്കുന്ന കാർഷിക സെമിനാർ ഉണ്ടാകും. വൈകിട്ട് 7 മണി മുതൽ ഗാനമേള നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com