ADVERTISEMENT

ഗൂഡല്ലൂർ∙ തമിഴ് ഭവനങ്ങളിൽ കാർഷിക ഉത്സവമായ പൊങ്കൽ ആഘോഷിച്ചു. പുതിയ മൺകലങ്ങളിൽ സൂര്യോദയസമയത്തു മുറ്റത്ത് അടുപ്പ് കൂട്ടി പൊങ്കൽ ചോറ് വച്ച് സൂര്യ ഭഗവാന് നേദിക്കുന്നതാണ് ചടങ്ങ്. പൊങ്കൽ ചോറ് തിളച്ച് കലത്തിന് പുറത്തേക്ക് ഒഴുകണം. പുതിയ വസ്ത്രങ്ങൾ ധരിച്ച് മുറ്റത്ത് കോലപ്പൊടി ഉപയോഗിച്ച് മനോഹരമായ കോലങ്ങൾ വരയ്ക്കും.

എല്ലായിടത്തും ഉത്സവ പ്രതീതിയായിരുന്നു. സമത്വ പൊങ്കൽ ആഘോഷിക്കുന്ന തിരക്കിലായിരുന്നു സംഘടനകൾ. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി നടത്തുന്ന പൊങ്കൽ ആഘോഷമാണ് സമത്വ പൊങ്കൽ. ഗൂഡല്ലൂർ നഗരസഭാ വൈസ് ചെയർമാൻ ചിന്നവരുടെ നേതൃത്വത്തിൽ രണ്ടാം മൈലിൽ സമത്വ പൊങ്കൽ ആഘോഷിച്ചു. ഗൂഡല്ലൂർ നഗരസഭയുടെ ശുചീകരണ തൊഴിലാളികൾക്ക് സമ്മാനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com