വയനാട് ജില്ലയിൽ ഇന്ന് (06-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഉപന്യാസ രചന: കൽപറ്റ ∙ മാതൃഭാഷാ വാരാചരണത്തോട് അനുബന്ധിച്ചു മലയാള ഐക്യവേദി, വിദ്യാർഥി മലയാള വേദി എന്നിവർ ചേർന്നു ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കും. പങ്കെടുക്കുന്നവർ 3 പുറത്തിൽ കവിയാത്ത രചന, പേര്, വിലാസം, ഫോൺ നമ്പർ, സ്‌കൂളിന്റെ പേർ എന്നിവ സഹിതം 18ന് അകം malayalaikyavedhiwayanad@gmail.com ൽ നൽകണം. 9526492944.
അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ വിമുക്ത ഭടന്മാർക്ക് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ ഹ്യൂമൻ റിസോഴ്‌സ് എൻജിൻ ഡിവിഷൻ, ടെക്‌നിഷ്യൻ, സെക്യൂരിറ്റി ഗാർഡ്, ഫയർമാൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഇന്നു വൈകിട്ട് 5ന് അകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ നൽകണം. 04936-202668
വൈദ്യുതി മുടക്കം
പനമരം ∙ ഇന്നു പകൽ 9–5.30. ആലിങ്കൽ താഴെ, പുളിക്കകവല, ഓടക്കൊല്ലി, നീരട്ടാടി പൊയിൽ.
വെള്ളമുണ്ട ∙ ഇന്നു പകൽ 8.30–5.30. പാലിയാണ എംഎ, കക്കടവ് ജലനിധി, നാലാംമൈൽ, പീച്ചംകോട് മിൽ.
പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–5.30. പന്തിപൊയിൽ, ബപ്പനമല, അയിരൂർ, കാപ്പിക്കളം, മീൻമുട്ടി, കുറ്റിയാംവയൽ.