ADVERTISEMENT

മാനന്തവാടി ∙  വളരെ വിരളമായി മാത്രം വരുന്ന ഐസൊലേറ്റഡ് സ്പ്ലിനിക് ഹൈഡാറ്റഡ് സിസ്റ്റ് എന്ന രോഗം ബാധിച്ച ആസാം സ്വദേശിനിയുടെ വയറ്റിൽ നിന്ന്  3 കിലോയോളം തൂക്കമുള്ള മുഴ  വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ  പുറത്തെടുത്തു.  സർജറി വിഭാഗം  തലവൻ  ഡോ. എം.ആർ. രാജേഷ്, അസോ പ്രഫ. ഡോ. ജയൻ സ്റ്റീഫൻ,  ജൂനിയർ കൺസൽറ്റന്റ് ഡോ. പി.ടി. സജേഷ്, അനസ്‌തീസിയ വിഭാഗത്തിലെ അസി. പ്രഫ.  ഡോ. ടി.ചന്ദ്രൻ, ഡോ.  വി.എസ്.ഹർഷ, ഡോ.കെ.കെ.ആൽബി, നഴ്സിങ്  ഓഫിസർ ടിറ്റോ സേവ്യർ എന്നിവരുടെ നേതൃത്വത്തിലുള്ള  സംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്.  രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com