ADVERTISEMENT

കൽപറ്റ ∙ ഈസ്റ്റർ ദിനത്തിൽ കുടുംബ യോഗങ്ങളിലും ഗൃഹ സമ്പർക്കങ്ങളിലും പങ്കെടുത്തു വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കൽപറ്റ നിയോജക മണ്ഡലത്തിലെ മാണ്ടാട് കുഞ്ഞിമിറ്റം കോളനിയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവൻഷനിലും മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ നടന്ന കുടുംബ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു. സന്ദീപ് വാരിയരും ടി.പി.ജയചന്ദ്രനും കുടുംബ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു. 

അഴിമതിക്ക് എതിരായ മഹായുദ്ധത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹത്തിന്റെ കരങ്ങൾക്കു കരുത്തു പകരാൻ വയനാട്ടുകാരും തയാറാകുമെന്നും എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. വനം– വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാൻ ശാശ്വത മാർഗങ്ങൾ വേണം. അതിനു മോദി സർക്കാർ വീണ്ടും വരണം. വന്യജീവി പ്രശ്നത്തിൽ വലയുകയാണു വലിയ പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള  വയനാട്. എഴുതിത്തള്ളാനുള്ള മണ്ഡലമല്ല വയനാട്. വന്യജീവി പ്രശ്നത്തിൽ ഉൾപ്പെടെ രാഹുൽ ഗാന്ധി ഇടപെട്ടിട്ടില്ല. മാറ്റം വയനാട്ടിൽ അനിവാര്യമാണെന്നും വയനാട്ടുകാരുടെ കൂടെ നിൽക്കുന്ന ഒരു എംപിയാണ് ഇവിടെ വേണ്ടതെന്നും കെ.സുരേന്ദ്രൻ യോഗങ്ങളിൽ പറഞ്ഞു. 

നാമനിർദേശ പത്രിക സമർപ്പണം 4ന്  
വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ 4ന് നാമനിർദേശ പത്രിക സമർപ്പിക്കും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കെ.സുരേന്ദ്രനൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുമെന്നും വയനാട് മണ്ഡലം എൻഡിഎ കൺവീനർ പ്രശാന്ത് മലവയൽ അറിയിച്ചു. രാവിലെ 9 നു കൽപറ്റയിൽ നിന്നു കലക്ടറേറ്റിലേക്കു നടക്കുന്ന റോഡ് ഷോയിൽ സ്മൃതി ഇറാനി പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com