ADVERTISEMENT

വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ഇന്ന്
കൽപറ്റ ∙ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ്, വിവി പാറ്റ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ ഇന്നു നടക്കും. കലക്ടറേറ്റ് എൻഐസി ഹാളിൽ രാവിലെ 10.30 നു നടക്കുന്ന റാൻഡമൈസേഷനിൽ കലക്ടർ രേണുരാജ്, തിരഞ്ഞെടുപ്പ് ഒബ്സർവർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇവിഎം മാനേജ്മെന്റ് സിസ്റ്റം മുഖേന ആണു തിരഞ്ഞെടുപ്പ്.

പരിശീലനം 18 മുതൽ 
കൽപറ്റ ∙ തിരഞ്ഞെടുപ്പു ജോലികൾക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം 18 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ബത്തേരി എൽഎസിയിലേക്കു തിരഞ്ഞെടുപ്പു ജോലിക്കായി നിയോഗിക്കപ്പെട്ട പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർ-1, 2, 3 എന്നിവർക്കുള്ള പരിശീലനം 18നു ബത്തേരി അസംപ്ഷൻ ഹൈസ്‌കൂളിലും, കൽപറ്റ എൽഎസിയിലേക്കു നിയോഗിക്കപ്പെട്ടവർക്കു 19നു കൽപറ്റ സെന്റ് ജോസഫ് കോൺവന്റ് സ്‌കൂളിലും മാനന്തവാടി എൽഎസിയിലേക്കു നിയോഗിക്കപ്പെട്ടവർക്കു 20നു മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിലും നടക്കും. പരിശീലനം തുടങ്ങുന്നതിന് 15 മിനിറ്റ് മുൻപു പരിശീലന ഹാളിൽ റിപ്പോർട്ട് ചെയ്യണം.

വിഷു ചന്ത ആരംഭിച്ചു
മാനന്തവാടി ∙ നല്ലൂർനാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തോണിച്ചാലിൽ കൺസ്യൂമർ ഫെഡ് സഹകരണ വിഷു ചന്ത ആരംഭിച്ചു. ജില്ലാ ജോ. റജിസ്ട്രാർ അബ്ദുൽ റഷീദ് തിണ്ടുമ്മൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി രാജു മാത്യു അധ്യക്ഷത വഹിച്ചു. എ. സന്തോഷ്‌, കെ.പി. ശശികുമാർ, എം.പി. കശ്യപ് എന്നിവർ പ്രസംഗിച്ചു. 18 വരെ എല്ലാ നിത്യോപയോഗ സാധനങ്ങളും സബ്സിഡി നിരക്കിൽ ചന്തയിൽ ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com