ADVERTISEMENT

പുൽപള്ളി ∙ പഞ്ചായത്തിലെ ആച്ചനള്ളിയിൽ 55 കുടുംബങ്ങൾക്ക് ശുദ്ധജലമില്ല. മിക്ക വീട്ടിലെയും കിണറുകൾ വറ്റിയതോടയാണ് വെള്ളത്തിനു വീട്ടുകാർ പൊതുസംവിധാനത്തെ ആശ്രയിക്കേണ്ടി വന്നത്. ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് ഒരു വർഷമായിട്ടും ആർക്കും കണക്‌ഷൻ ലഭിച്ചിട്ടില്ല. ശുദ്ധജലത്തിനുള്ള ഏകമാർഗം പഞ്ചായത്ത് കിണറാണ്. അതിൽ മോട്ടറില്ലാത്തതിനാൽ കോരിയെടുക്കണം.ആളുകൾ ഒന്നിച്ചെത്തുമ്പോൾ വെള്ളമെടുക്കാൻ കാലതാമസമുണ്ടാകുന്നു. 

പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനു പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ അപേക്ഷ നൽകി.വീടുകൾക്ക് ഉടനടി കണക്‌ഷൻ നൽകണമെന്ന് നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം ശ്രീദേവി മുല്ലക്കൽ അധ്യക്ഷത വഹിച്ചു. ഷൈജ മനോജ്, ജോസഫ് പുളിക്കക്കുഴി, ഷിജോ കൊട്ടുകാപ്പള്ളി, ജേക്കബ് കുറ്റ്യാംകോണത്ത്, സജി കാരക്കുന്നേൽ, ടോംദാസ് മേമന എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com