ADVERTISEMENT

കൽപറ്റ ∙ ലഹരി വിറ്റു നേടിയതെല്ലാം കണ്ടുകെട്ടി ലഹരിമാഫിയയെ തകർക്കാനുള്ള ദൗത്യം തുടർന്ന് വയനാട് പൊലീസ്. 2023 മേയ് 31ന് കാട്ടിക്കുളത്ത് യുവാക്കൾ 47 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ അവർ ലഹരി കടത്താൻ ഉപയോഗിച്ച വാഹനം കണ്ടുകെട്ടാൻ തിരുനെല്ലി പൊലീസ് നീക്കം തുടങ്ങി. പനമരം കൂളിവയൽ സ്വദേശി അഷ്കർ (33), പനമരം കീഞ്ഞുകടവ് സ്വദേശി മുഹമ്മദ്‌ ആഷിഖ് (30) എന്നിവർക്കെതിരായാണ് നടപടി. എൻഡിപിഎസ് നിയമത്തിലെ 68 എഫ്‌ വകുപ്പ് ഉപയോഗിച്ചാണ് ലഹരി വിൽപനയിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം കണ്ടുകെട്ടുക. പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. 

ലഹരി സംഘങ്ങളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നീക്കം ജില്ലയിലുടനീളം പൊലീസ് തുടങ്ങിയിട്ടുണ്ട്.  കഴിഞ്ഞയാഴ്ച മേപ്പാടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിലും പ്രതിക്കെതിരെ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയെടുത്തു. ഇതിന്റെ ഭാഗമായി പ്രതിയുടെ പേരിലുള്ള ബൈക്ക് കണ്ടുകെട്ടുന്നതിനുള്ള റിപ്പോർട്ടും  സമർപ്പിച്ചു കഴിഞ്ഞു. 

അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടത്ത് സംഘാംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട്. ലഹരി സംഘത്തെയും അവരെ സഹായിക്കുന്നവരെയുമടക്കം നിയമം കൊണ്ട് പൂട്ടാനാണ് പൊലീസിന്റെ നീക്കം. ജില്ലയിലേക്കും സംസ്ഥാനത്തിലേക്കുമുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് വയനാട് പൊലീസ് സ്വീകരിക്കുന്നത്. ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ ഒരാഴ്ച നടത്തിയ സ്‌പെഷൽ ഡ്രൈവിൽ വൻതോതിൽ കഞ്ചാവും എംഡിഎംഎയും പിടികൂടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com