ADVERTISEMENT

മാനന്തവാടി∙എടവക വെസ്റ്റ് പാലമുക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രികരായ എട്ട് പേർക്ക് പരുക്കേറ്റു. കാരക്കുനി ചെറുവയൽ നഗറിലെ മഞ്ഞ (60), സൗമ്യ (18), മഞ്ജു, ധനീഷ്,  ലിജി (18), ചീര (45), സന്ധ്യ (22), പ്രദേശവാസി മുഹമ്മദ് റിഷാൻ (12) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ സൗമ്യ, ധന്യ, മഞ്ഞ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കല്യാണത്തും പള്ളിക്കൽ മഖാം ഉറൂസിനോടനുബന്ധിച്ച് അന്നദാനം സ്വീകരിച്ച് നഗറിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. മേപ്പാടി വിംസ് ആശുപത്രിയിൽ രോഗിയെ കാണാൻ പോയി തിരിച്ചുവന്ന ഒരപ്പ് സ്വദേശി പ്രിൻസ് സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് അപകടത്തിനിടയായത്.

എടവക പള്ളിക്കലില്‍ കാറപടത്തില്‍ പരിക്കേറ്റവരെ മന്ത്രി ഒ. ആര്‍ കേളു ആശുപത്രിയില്‍ എത്തി  സന്ദര്‍ശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബിക്കൊപ്പമാണ് മന്ത്രിയെത്തിയത്. പരുക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അടിയന്തിര ധനസഹായവും നല്‍കി. വൈകുന്നേരം നാലോടെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂര്‍ ചിലവിട്ടാണ് മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com