ADVERTISEMENT

കൽപറ്റ∙ വയനാട്ടിൽ മോട്ടർ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ഒറ്റ ദിവസം പിഴ ചുമത്തിയത് 3,30,260 രൂപ. പരിശോധയില്‍ ക്രമക്കേട് കണ്ടെത്തിയ 255 വാഹന ഉടമകള്‍ക്കാണ് പിഴ ചുമത്തിയത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ തീരുമാനപ്രകാരമാണ് പരിശോധന നടത്തിയത്.

മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്ത ഇഐബി (എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ബസ്) വാഹനങ്ങൾ, ജിപിഎസ് പ്രവര്‍ത്തിക്കാത്ത വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍, അനധികൃത ലൈറ്റുകള്‍, രൂപമാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ തുടങ്ങിയവയ്ക്കാണ് പിഴ ചുമത്തിയത്. പരിശോധന തുടരുമെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കെ.ആര്‍.സുരേഷ്, ജില്ലാ ട്രാഫിക് നോഡല്‍ ഓഫിസര്‍ വി.കെ.വിശ്വംബരന്‍ എന്നിവര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com