ADVERTISEMENT

ഗൂഡല്ലൂർ ∙ ഊട്ടി -ഗൂഡല്ലൂർ റോഡിൽ ഊട്ടിക്കടുത്ത് പുള്ളിപ്പുലിയെയും കടുവയെയും കണ്ടെത്തി. ഫിംഗർ പോസ്റ്റിൽനിന്നു പുതിയ കലക്ടറേറ്റിലേക്ക് പോകുന്ന വഴിയിൽ ഊട്ടി റോഡിൽ ഷൂട്ടിങ് മട്ടത്തിന് സമീപമാണ് യാത്രക്കാർ കടുവയെ കണ്ടത്. ഷൂട്ടിങ് മട്ടത്തിന് സമീപത്തുള്ള പൈൻ ഫോറസ്റ്റിലായിരുന്നു പുള്ളിപ്പുലി. തുടർന്ന് പൈൻ ഫോറസ്റ്റിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിർത്തി. ഈ ഭാഗത്ത് നേരത്തെയും പുലിയെ കണ്ടെത്തിയിരുന്നു. പുലിയെ കടുവയെയും കണ്ടതോടെ നാട്ടുകാർ പ്രഭാത സവാരിയും നിർത്തി.

ഊട്ടി -ഗൂഡല്ലൂർ റോഡില്‍ വഴിയരികില്‍ വിശ്രമിക്കുന്ന പുള്ളിപ്പുലി.
ഊട്ടി -ഗൂഡല്ലൂർ റോഡില്‍ വഴിയരികില്‍ വിശ്രമിക്കുന്ന പുള്ളിപ്പുലി.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കരടി 
ഗൂഡല്ലൂർ∙ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കരടി കയറി കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം വനത്തിലേക്ക് മടങ്ങി. ഗൂഡല്ലൂർ -മൈസൂരു ദേശീയ പാതയിൽ മുതുമല കടുവ സങ്കേതത്തിലെ കാർഗുഡിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ഇന്നലെ വൈകിട്ട് കരടി കയറിയത്. കാർഗുഡി ഗോത്ര ഗ്രാമമാണ്. ഗ്രാമത്തിൽ റോഡരികിലായി തന്നെ സ്കൂളും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികളും അധ്യാപകരും ഗ്രാമീണരുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗിക്കുന്നത്. ഇന്നലെ സ്കൂൾ അവധിയായതിനാൽ ബസ് കാത്ത് നിൽക്കാൻ ആരുമുണ്ടായിരുന്നില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com