ADVERTISEMENT

കല്‍പ്പറ്റ∙ എംഡിഎംഎ വില്‍പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പാ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ രണ്ടു പേർ പിടിയിൽ. കോഴിക്കോട് ഓമശ്ശേരി പടിഞ്ഞാറെതൊടുക മുഹമ്മദ് റാഷിദ് (34), മുക്കം പറങ്ങോട്ടില്‍ വീട്ടില്‍ പി.മുസ്തഫ (40) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3.88 ഗ്രാം എംഡിഎംഎ,  91,000 രൂപ, എംഡിഎംഎ തൂക്കി തിട്ടപ്പെടുത്തുന്നതിനുള്ള പോക്കറ്റ് ത്രാസ്, എംഡിഎംഎ നല്‍കുന്നതിനുള്ള ട്രാന്‍സ്പരന്റ് പ്ലാസ്റ്റിക് കവർ എന്നിവ പിടിച്ചെടുത്തു.

ബുധനാഴ്ച ഉച്ചയോടെയാണ് കൈനാട്ടി സ്‌റ്റൈലോ സ്പായില്‍ നിന്ന് പ്രതികള്‍ പിടിയിലായത്. വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികളെ വിവിധ ഹോംസ്‌റ്റേകളിലേക്ക് എത്തിക്കുന്ന റാഷിദ് കസ്റ്റമേഴ്‌സിന് ആവശ്യമെങ്കില്‍ അടിവാരത്ത് പോയി എംഡിഎംഎ വാങ്ങി നല്‍കാറുണ്ട്. ഇവര്‍ക്ക് വേണ്ട അളവില്‍ തൂക്കി നല്‍കുന്നതിനാണ് ത്രാസ് കൈവശം വച്ചിരുന്നത്. 

കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എ.യു.ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ടി.അനീഷ്, പി.സി.റോയ് പോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുധി, ജയേഷ്, സിവില്‍ പൊലീസ് ഓഫിസര്‍ ടി.അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിേശാധന. നിരോധിത ലഹരിമരുന്നുകള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കര്‍ശന പരിശോധനയും നടപടികളും വയനാട് പൊലീസ് തുടരുകയാണ്. ജൂലൈയിൽ മാത്രം എംഡിഎംഎ പിടികൂടുന്ന അഞ്ചാമത്തെ കേസാണിത്. അഞ്ചു കേസുകളിലായി ഇതുവരെ എട്ടു പേര്‍ പിടിയിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com