ADVERTISEMENT

മാനന്തവാടി∙ കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് സർവീസ് നടത്തിയത് 7 കി.മീ ദൂരം. മാനന്തവാടിയിൽ നിന്നും രാവിലെ 10 മണിക്ക് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയ ടൗൺ ടു ടൗൺ ബസാണ് ആറാം മൈൽ വരെ കണ്ടക്ടറില്ലാതെ നിറയെ യാത്രക്കാരുമായി ഓടിയത്. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. തുടർന്ന് മാനന്തവാടി ഡിപ്പോയിൽ ബന്ധപ്പെട്ടു. മാനന്തവാടി ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന കണ്ടക്ടർ എത്തിയതിന് ശേഷം സർവീസ് തുടരുകയായിരുന്നു.

English Summary:

KSRTC Bus Runs 7 km Without Conductor, Stops After Passengers Inform Driver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com