ADVERTISEMENT

മാനന്തവാടി ∙ പട്ടാപ്പകൽ ആറാട്ടുതറയിലെ ഗംഗാധരന്റെ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 60,000 രൂപയും സ്വർണ ആഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 27നായിരുന്നു മോഷണം. കുപ്രസിദ്ധ കുറ്റവാളിയായ ഒന്നാം പ്രതി പാലക്കാട്‌ പറളി സ്വദേശി ഉടുമ്പ് രമേശൻ എന്നറിയപ്പെടുന്ന ആർ. രമേശിനെ (36) ഇരിങ്ങാലക്കുട ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വർണം ഉരുക്കാൻ സഹായിച്ച കോയിലേരി അയനിക്കാട്ടിൽ വീട്ടിൽ മണിയെ (55) ഇയാളുടെ വീട്ടിൽ നിന്നും മാനന്തവാടി പൊലീസ് പിടികൂടി.

മറ്റ് പ്രതികളായ ആറാട്ടുതറ കപ്പലാംകുഴിയിൽ കെ.കെ. ഷാജർ(43), വള്ളിയൂർക്കാവ് കൊല്ലറയ്ക്കൽ വീട്ടിൽ കെ.വി. ജയേഷ്(37), അമ്പുകുത്തി കിഴക്കനെച്ചാൽ വീട്ടിൽ കെ. ഇബ്രാഹിം (56)എന്നിവരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലുൾപ്പെട്ട എല്ലാവരും പിടിയിലായി. മാനന്തവാടി എസ്എച്ച്ഒ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ.കെ ശശീന്ദ്രൻ, കെ.കെ. സോബിൻ, എ എസ്ഐ ബിജു വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.ടി. സെബാസ്റ്റ്യൻ, മനു അഗസ്റ്റിൻ, സിവിൽ പൊലീസ് ഓഫിസർ സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. മാനന്തവാടി കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com