ADVERTISEMENT

കുഞ്ഞോം∙ പുഴയിലെ ശക്തമായ നീരൊഴുക്കിനെ തുടർന്ന് പാലം ഒലിച്ചു പോയതോടെ ക്ഷേത്രം ഒറ്റപ്പെട്ട നിലയിലായി. മലബാർ ദേവസ്വം ബോർഡിനു കീഴിലെ ഭഗവതിക്കാവ് ശിവക്ഷേത്രത്തിലേക്കുള്ള വഴിയിലെ പാലമാണു കഴിഞ്ഞ ദിവസം ഒലിച്ചു പോയത്. അതോടെ ക്ഷേത്രത്തിൽ എത്താനാവാതെ ജീവനക്കാരും ഭക്തരും കുഴങ്ങി. ഇവിടെയുണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാലം 2018ലെ പ്രളയത്തിൽ തകർന്നതിനെത്തുടർന്ന് പഞ്ചായത്ത് നിർമിച്ച നടപ്പാലം ആയിരുന്നു ഇത്. പൂജകൾ അടക്കം അമ്പലത്തിലെ ദൈനംദിന ചടങ്ങുകൾ മുടങ്ങിയെന്നും ക്ഷേത്രത്തിൽ എത്താൻ ആവശ്യമായ പാലം നിർമിക്കാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com