വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി അറസ്റ്റിൽ
Mail This Article
×
മാനന്തവാടി ∙ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നിയെ (45) ആണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതി പ്രകാരം അന്വേഷണം നടത്തുമ്പോൾ ഒളിവിൽ പോയ ബെന്നിയെ കണ്ണൂരിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇയാൾ മുൻപും ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്എച്ച്ഒ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തിൽ എസ്ഐ കെ.കെ. സോബിൻ, എഎസ്ഐ കെ.വി. സജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്ദുൽ അസീസ്, കെ.ഡി. റാംസൺ തുടങ്ങിയവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.