ADVERTISEMENT

കാരാപ്പുഴ ∙ ഒരു തുള്ളി വെള്ളം ഇതുവരെ കിട്ടിയില്ലെങ്കിലും ഉപഭോക്താക്കൾക്ക് ബിൽ കൃത്യമായി അയച്ച് വാട്ടർ അതോറിറ്റി. കാരാപ്പുഴ ഡാമിന് മുൻപിലുള്ള വീടുകളിലാണ് ഇതുവരെ ജലനിധിയുടെ വെള്ളം ലഭിക്കാത്തത്. എന്നാൽ കഴിഞ്ഞ മാസം മുതൽ വിവിധ തുകകളിലായി എല്ലാവർക്കും ബിൽ ലഭിക്കാനും തുടങ്ങി. 148 രൂപ മുതൽ 300 രൂപയ്ക്ക് മുകളിൽ വരെയാണ് ഒ‍ാരോരുത്തർക്കും ലഭിച്ച ബില്ലിലെ തുക. പ്രദേശവാസികളായ ബെന്നി പന്നിതുരുത്തേൽ, ജയിംസ് പന്നിതുരുത്തേൽ, ബിജു ചൂടിയങ്കൽ, ജോഷി ജോസഫ് കുപ്പത്താനത്ത്, ഷിനു കുപ്പത്താനത്ത്, എൻ.ജെ. ജോയിസ് നെല്ലിനിൽക്കും നടത്തിൽ, സി.ജി. ബിജു കല്ലോടുങ്കൽ തുടങ്ങിയവർക്കാണ് ബിൽ വന്നത്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ ചിലർക്ക് ബിൽ ലഭിച്ചിരുന്നു.

അതിൽ 148 രൂപ പോലുള്ള ചെറിയ തുകകൾ ആയിരുന്നു. അത് ലഭിച്ചത് ചുരുക്കം പേർക്കാണ്. എന്നാൽ ഇത്തവണ പ്രദേശത്തെ കൂടുതൽ പേർക്ക് ബിൽ എത്തി. കഴിഞ്ഞ മാസത്തെ തുക അടച്ചില്ലെന്ന് കാണിച്ച് ആ തുകയും ചേർത്ത് പിഴ അടക്കം ഉൾപ്പെടുത്തിയാണ് ഇത്തവണ ബിൽ ലഭിച്ചത്. ജലനിധി പൈപ്പിനായി ഇൗ പ്രദേശത്തെ വീടുകളിൽ 6 മാസങ്ങൾക്ക് മുൻപ് കണക്‌ഷൻ നൽകിയിട്ടുണ്ടെങ്കിലും ഇവിടേക്ക് വെള്ളം എത്തിക്കാനുള്ള പ്രധാനപ്പെട്ട പൈപ്പ് കാരാപ്പുഴ ഒ‍ാഫിസ് പരിസരം വരെ മാത്രമേ എത്തിയിട്ടുള്ളൂ. കാരാപ്പുഴ പദ്ധതിയുടെ ഭാഗമായ പ്രദേശത്തെ ഭാഗങ്ങളിലൂടെ പൈപ്പ് ഇടാൻ അനുമതി ലഭിക്കാത്തതിനാലാണ് പൈപ്പിടൽ ഇവിടെ നിന്നുപോയതെന്നാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com