ADVERTISEMENT

ബത്തേരി ∙ വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നു 600 എൻസിസി കെഡറ്റുകളെ ഉൾപ്പെടുത്തി നടത്തുന്ന 5 കെ ബറ്റാലിയൻ ക്യാംപ് ബത്തേരി സെന്റ് മേരീസ് കോളജിൽ പുരോഗമിക്കുന്നു. ആയുധ പരിശീലനം, മാപ് റീഡിങ് എന്നിവയോടൊപ്പം കായിക പരിശീലനങ്ങളും വ്യക്തിത്വ വികസന ക്ലാസുകളും യോഗ, ഫിസിക്കൽ, ഫയർ ഫൈറ്റിങ് ക്ലാസുകളും ക്യാംപിൽ നൽകുന്നു. ആരോഗ്യപരിപാലന സംരക്ഷണ ക്ലാസുകൾ, സൈബർ സെക്യൂരിറ്റി, ഒബ്സ്റ്റക്കിൾ, ടെന്റ് നിർമാണം, പ്രഥമ ശുശ്രൂഷ എന്നിവയിലും പരിശീലനം നൽകും. 

ക്യാംപ് 10 ദിവസം നീളും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്റർ ബറ്റാലിയൻ– ഇന്റർ ഗ്രൂപ്പ് മത്സരങ്ങൾ, റിപ്പബ്ലിക് ഡേ– തൽ സൈനിക്, ആർമി അറ്റാച്ച്മെന്റ്, അഡ്വഞ്ചർ ക്യാംപുകൾ, യൂത്ത് പ്രോഗ്രാം തുടങ്ങിയവയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. 29 സ്കൂളുകളിൽ നിന്നും 4 കോളജുകളിൽ നിന്നുമുള്ള കെഡറ്റുകളാണ് ക്യാംപിൽ പങ്കെടുക്കുന്നത്. കമാൻഡിങ് ഓഫിസർ കേണൽ അഭിജിത് ദാസിന്റെ നേതൃത്വത്തിൽ 37 അംഗ സംഘമാണ് ക്യാംപ് നയിക്കുന്നത്.

English Summary:

A 10-day NCC camp is underway at St. Mary's College, Bathery, with 600 cadets from three districts. The camp offers diverse training programs like weapons handling, map reading, personality development, and first aid. It also provides opportunities for inter-battalion competitions, Republic Day Camp participation, and other enriching experiences.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com