ADVERTISEMENT

ചേരമ്പാടി ∙ ചപ്പുതോട്ടിലെ കർഷകനായ കുഞ്ഞുമൊയ്തീനെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനകളെ തുരത്താനായി കുങ്കിയാനകളെത്തി. മുതുമല കടുവ സങ്കേതത്തിലെ വസിം, വിക്രം എന്നീ ആനകളാണ് ചപ്പുതോട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിക്കാനിടയാക്കിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്.

ചപ്പുതോട്ടിൽ സ്ഥിരമായി ഇറങ്ങുന്ന ബുള്ളറ്റ് കൊമ്പനും കട്ടക്കൊമ്പനുമാണ് ആക്രമണം നടത്തുന്നത്. മാസങ്ങളായി ഈ കാട്ടാനകൾ ഈ പ്രദേശത്ത് വ്യാപക നാശ നഷ്‍ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ആനകൾ വീടുകൾ പൊളിച്ച് ഭക്ഷ്യ വസ്തുക്കൾ തിന്നുന്നതും ശീലമാക്കിയിട്ടുണ്ട്. കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ നടന്നുവരികയാണെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു.

English Summary:

Following the tragic death of a farmer in Chappathodu due to a wild elephant attack, two kumki elephants, Wasim and Vikram, have been deployed from Mudumalai Tiger Reserve to mitigate the escalating human-elephant conflict in the area.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com