ADVERTISEMENT

കാവുംമന്ദം ∙ തരിയോട് എച്ച്എസ്–പത്താംമൈൽ റോഡിൽ യാത്രാ ദുരിതം കാരണം പൊറുതിമുട്ടിയ നാട്ടുകാർ ഒടുവിൽ കുഴിയടയ്ക്കാൻ രംഗത്തിറങ്ങി. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ വി.ജി. ഷിബുവിന്റെ നേതൃത്വത്തിൽ ജിജോ പൊടിമറ്റത്തിൽ, ടി.എസ്. വർക്കി, നോയൽ ജോസ്, ഏബ്രഹാം കറുത്തേടത്ത് എന്നിവരടങ്ങിയ നാട്ടുകാരാണ് ക്വാറി വേസ്റ്റ് ഉപയോഗിച്ച് റോഡിലെ കുഴികൾ അടച്ചത്.വൻ കുഴികൾ അടയുന്നതോടെ ഒരു പരിധിവരെ ദുരിതം ഒഴിവാകും എന്ന ആശ്വാസത്തിലാണ് നാട്ടുകാർ.റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് കഴിഞ്ഞ ദിവസം മനോരമ വാർത്ത നൽകിയതിനെത്തുടർന്നാണ് നാട്ടുകാർ രംഗത്തിറങ്ങിയത്.

വാർത്തയെ തുടർന്ന് അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.മഴ മാറിയ ഉടനെ കുഴിയടയ്ക്കൽ പ്രവൃത്തി നടത്തുമെന്ന് അധികൃതർ അറിയിച്ചു.ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നടത്തേണ്ട പുനരുദ്ധാരണ പ്രവൃത്തി വൈകുന്നതാണു റോഡ് പണി വൈകാൻ കാരണമായത്.അടുത്ത മാസം 15നാണ് റീസ്റ്റൊറേഷൻ പ്രവൃത്തി പൂർത്തിയാകേണ്ട കാലാവധി. എന്നാൽ ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികൾ ഒന്നും തന്നെ ഇതുവരെ ആരംഭിക്കാത്തതിനാൽ റീസ്റ്റൊറേഷൻ ഇനിയും വൈകാൻ സാധ്യത ഏറി.അങ്ങനെ വന്നാൽ കരാറുകാരനെതിരെ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.

English Summary:

Frustrated by the lack of action from authorities, residents of Thariode, led by Panchayat leader V.G. Shibu, took it upon themselves to fill the treacherous potholes plaguing the HS-Pathanmile Road. Using quarry waste, the community came together to provide temporary relief and highlight the dire need for proper road maintenance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com