ADVERTISEMENT

കാലാവസ്ഥ
∙ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് . കന്യാകുമാരി, തിരുനെൽവേലി പ്രദേശങ്ങളിൽ  കടലാക്രമണത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കുടുംബക്കോടതി സിറ്റിങ്
കൽപറ്റ ∙ കുടുംബക്കോടതി ജഡ്ജി കെ.ആർ.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ 11ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ ബത്തേരി കുടുംബക്കോടതിയിലും 19ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാനന്തവാടി കുടുംബക്കോടതിയിലും സിറ്റിങ് നടത്തും.

ജോലി ഒഴിവ്
വടുവൻചാൽ ∙ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഹിന്ദി അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നാളെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കും.
പടിഞ്ഞാറത്തറ ∙ കാപ്പുക്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്ന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 10 ന് രാവിലെ 11 ന് പിഎച്ച്സിയിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com