ADVERTISEMENT

പടിഞ്ഞാറത്തറ∙ പൂജ അവധി ദിനങ്ങളിൽ ബാണാസുര ഡാം ടൂറിസം കേന്ദ്രത്തിൽ നേരിയ തിരക്ക് അനുഭവപ്പെട്ടത് ആശ്വാസമായി. ശനി, ഞായർ ദിവസങ്ങളിലാണു കൂടുതൽ സഞ്ചാരികൾ എത്തിയത്. ശനിയാഴ്ച 4878 സഞ്ചാരികളും ഞായറാഴ്ച 4578 സന്ദർശകരുമാണു വന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഈ ദിവസങ്ങളിലാണ് ഇവിടെ അൽപമെങ്കിലും ഉണർവ് ഉണ്ടായത്.

സഞ്ചാരികൾക്കായി ഇന്നു തുറക്കുന്ന കുറുവദ്വീപിന്റെ കവാടത്തിൽ പൂട്ടിയിരുന്ന ചങ്ങല അഴിച്ചുമാറ്റുന്ന വനസംരക്ഷണ സമിതി ജീവനക്കാരൻ.
സഞ്ചാരികൾക്കായി ഇന്നു തുറക്കുന്ന കുറുവദ്വീപിന്റെ കവാടത്തിൽ പൂട്ടിയിരുന്ന ചങ്ങല അഴിച്ചുമാറ്റുന്ന വനസംരക്ഷണ സമിതി ജീവനക്കാരൻ.

വയനാട് ഉത്സവിന്റെ ഭാഗമായുള്ള കലാപരിപാടികളും ഈ ദിവസങ്ങളിൽ അരങ്ങേറിയത് ടൂറിസം കേന്ദ്രത്തിൽ ആളനക്കം കൂട്ടി. ഇത്തവണ ആകെ വന്ന സന്ദർശകരിൽ മുക്കാൽ ഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്. ശേഷിക്കുന്നവരിൽ ഭൂരിഭാഗവും കർണാടക സ്വദേശികളും. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് തമിഴ്നാട്ടിൽ നിന്ന് എത്തിയത്.

English Summary:

After a lull, the Banasura Sagar Dam Tourism Centre in Wayanad, Kerala, welcomed a surge of visitors during the recent Pooja holidays. Cultural programs organized for Onam and the scenic beauty of the dam itself drew in crowds, offering a much-needed boost to local tourism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com