ADVERTISEMENT

കൽപറ്റ ∙ വയനാട്ടിൽ ഉചിതമായ സ്ഥാനാർഥി വരുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ് അടിച്ചേൽപിച്ചതാണെന്നും വയനാട് നെഹ്‌റു കുടുംബത്തിന്റെ റിസർവേഷൻ സീറ്റ് ആയി മാറ്റാനുള്ള നീക്കത്തിന് ജനം മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് സ്വന്തം വീടുപോലെയാണെന്ന് വാദിച്ച രാഹുൽ ദുരന്ത സമയത്ത് വയനാട്ടുകാരെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. ഗാന്ധി കുടുംബത്തിൽ അല്ലാത്ത ഒരു സ്ഥാനാർഥിയെ എന്തുകൊണ്ട് കോൺഗ്രസിന് കണ്ടെത്താൻ കഴിയില്ല എന്നുള്ളത് വയനാട്ടിലെ ജനങ്ങളെ ബോധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ടി.പി‌.ജയചന്ദ്രൻ, ദേശീയ സമിതി അംഗം പി.സി.മോഹനൻ, സംഘടനാ സെക്രട്ടറി ജി.കാശിനാഥ്, സഹ പ്രഭാരി കെ. രാമചന്ദ്രൻ, സമിതി അംഗം കെ.സദാനന്ദൻ, മേഖലാ വൈസ് പ്രസിഡന്റ് പി.ജി. ആനന്ദ്കുമാർ, ജില്ലാ ജനറൽ സെക്രട്ടറി എം.പി.സുകുമാരൻ, കെ.മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

The BJP criticized the Congress party for the upcoming Wayanad by-election, alleging it was orchestrated to secure a safe seat for the Nehru-Gandhi family. BJP State General Secretary M.T. Ramesh promised a strong candidate and expressed confidence in the people's judgment against what he called dynastic politics.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com