ADVERTISEMENT

പനമരം ∙ ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റോഡിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായി. റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും വാർത്തയാകുകയും ചെയ്തതിനെ തുടർന്ന് 10 ലക്ഷം രൂപ വകയിരുത്തി റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്യുന്നതടക്കമുള്ള പ്രവൃത്തികൾ ആരംഭിച്ചിരുന്നു. 

എന്നാൽ ചിലരുടെ ഇടപെടലിനെ തുടർന്ന് പണി പാതിയിൽ നിലയ്ക്കുന്ന അവസ്ഥ ഉണ്ടായതോടെ കോൺക്രീറ്റ് പ്രവൃത്തികൾ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് പഞ്ചായത്തംഗം തന്നെ സമരവുമായി രംഗത്തിറങ്ങി. അസി.എൻജിനീയറുടെ ഓഫിസിനു മുൻപിൽ കുത്തിയിരിപ്പുസമരം നടത്തിയായിരുന്നു പ്രതിഷേധം. 

ഇതിനു പിന്നാലെയാണ് നിർമാണപ്രവൃത്തികൾ അതിവേഗം പൂർത്തീകരിച്ചത്. നിർമാണം പൂർത്തീകരിച്ച റോഡ് കഴിഞ്ഞദിവസം പഞ്ചായത്തംഗം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ കെ.ടി.സുബൈർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രമേശ് കുമാർ, പ്രധാനാധ്യാപിക ഷീജ ജയിംസ്, മെഡിക്കൽ ഓഫിസർ കെ.വത്സ, അസീസ് കുനിയിൽ, കെ.സി.യൂസഫ്, കോവ ഷാജി എന്നിവർ പ്രസംഗിച്ചു.

English Summary:

The much-needed repair and construction of the Government Higher Secondary School Road has been completed following community protests. The project, funded with Rs 10 lakh, involved raising and concreting the road, significantly improving accessibility and safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com