വയനാട് ജില്ലയിൽ ഇന്ന് (31-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
∙ പുൽപള്ളി സെന്റ് ജോർജ് സിംഹാസന കത്തീഡ്രൽ: പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ – കൊടി ഉയർത്തൽ 5.30, വചനശുശ്രൂഷ 7.00, ആശീർവാദം 8.30.
വൈദ്യുതി മുടക്കം
കമ്പളക്കാട് ∙ പകൽ 9–5: വിളമ്പുകണ്ടം, വാറുമ്മൽകടവ്, മലങ്കര, നാരങ്ങാമൂല, ചെറുമല, ബദിരൂർകുന്ന്.
വെള്ളമുണ്ട ∙ പകൽ 9–5. മഴുവന്നൂർ, പാലിയാണ, കക്കടവ്, കരിങ്ങാരി സ്‌കൂൾ, കപ്പേള, കാപ്പുംചാൽ.
കേക്ക് നിർമാണം: അപേക്ഷ ക്ഷണിച്ചു
പുത്തൂർവയൽ ∙ എസ്ബിഐ ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രത്തിൽ നവംബർ ആദ്യവാരം തുടങ്ങുന്ന 10 ദിവസത്തെ സൗജന്യ കേക്ക് നിർമാണം, ബേക്കറി ഉൽപന്ന നിർമാണത്തിലേക്ക് 18നും 45നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 8590762300.
അധ്യാപക ഒഴിവ്
വെള്ളമുണ്ട ∙ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി മാത്‌സ്, സോഷ്യൽ സയൻസ് അധ്യാപകരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
താളൂർ പള്ളിയിൽ ഓർമപ്പെരുന്നാൾ ഇന്നു മുതൽ
ബത്തേരി∙ താളൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ഇന്നും നാളെയും നടക്കുമെന്ന് വികാരി ഫാ.ബിജു പീറ്റർ പുതുവാംകുന്നത്ത്, ട്രസ്റ്റി ഷാജി കാക്കോത്ത്, സെക്രട്ടറി ബിജു വീരപ്പള്ളി എന്നിവർ അറിയിച്ചു. ഇന്ന് 7.30ന് പ്രഭാത നമസ്കാരം, 8ന് കുർബാന, തുടർന്നു കൊടിയേറ്റ്. 6.30ന് സന്ധ്യാ നമസ്കാരം, തുടർന്നു വചനശുശ്രൂഷ. നാളെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് മൂന്നിന്മേൽ കുർബാന, പ്രസംഗം, കുരിശടിയിലേക്ക് പ്രദക്ഷിണം, ആശീർവാദം, പൊതുസദ്യ എന്നിവ നടക്കും.
പിഎസ്സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
കൽപറ്റ ∙ നവംബർ 2ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ വകുപ്പ് ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് (കാറ്റഗറി നമ്പർ 535/2023, കൊല്ലം, പാലക്കാട്, വയനാട്, കാസർകോട്) കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂളിൽ (പരീക്ഷാ കേന്ദ്രം 1253) പരീക്ഷ കേന്ദ്രമായുള്ള റജിസ്റ്റർ നമ്പർ 1180984 മുതൽ 1181183 വരെയുള്ള ഉദ്യോഗാർഥികൾ കൽപറ്റ എസ്കെഎംജെ സ്‌കൂളിലെ പ്ലസ്ടു സെക്ഷനിൽ നിലവിൽ ലഭ്യമായിട്ടുള്ള അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്കു ഹാജരാകണം. പരീക്ഷാ തീയതി, സമയം എന്നിവയിൽ മാറ്റമില്ല.
ലോഗോ ക്ഷണിച്ചു
കൽപറ്റ ∙ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ബാലാവകാശ വാരാചരണത്തിന്റെ ലോഗോ ക്ഷണിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയാണു ലോഗോ തയാറാക്കേണ്ടത്. dcpowyd@gmail.com എന്ന ഇ-മെയിലിൽ നവംബർ 8നു മുൻപ് ലഭിക്കണം.