നിലമ്പൂർ– നഞ്ചൻകോട് പാത: റെയിൽവേ മന്ത്രിയെ കണ്ട് ആക്‌ഷൻ കമ്മിറ്റി
Mail This Article
×
ബത്തേരി∙ നഞ്ചൻകോട്– നിലമ്പൂർ റെയിൽവേ പാതയുമായി ബന്ധപ്പെട്ട് നീലഗിരി– വയനാട് നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി പ്രവർത്തകർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. പാത യാഥാർഥ്യമാക്കാൻ കേന്ദ്രസർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ ദേശീയപാത വിഭാഗത്തിനും റെയിൽവേയ്ക്കും യോജിപ്പാണുള്ളതെന്ന് മന്ത്രി അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, ആക്‌ഷൻ കമ്മിറ്റി സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത്, പി.വൈ.മത്തായി, ജോസ്.വി.തണ്ണിക്കോട്, പോൾ മാത്യൂസ്, സി.അബ്ദുൽ റസാഖ്, വിഷ്ണു വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
English Summary:
In a promising development, Union Railway Minister Ashwini Vaishnaw assured activists that the Central Government is actively pursuing the realization of the Nilambur-Nanjangud railway line. The Minister confirmed that the National Highway Authority and the Railways have reached an agreement, signifying significant progress for the project.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.