നാടുകാണിയിലെ ട്രക്കിങ് തുടങ്ങി; ഒരാള്‍ക്ക് 999 രൂപ
Mail This Article
ഗൂഡല്ലൂർ∙ വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ട്രക്കിങ് ആരംഭിച്ചു. നാടുകാണിയിലെ ജീൻ പൂൾ ഗാർഡനിലെ 8 കിലോമീറ്റര്‍ ദൂരം ആദ്യ ട്രക്കിങ് ടീം പൂര്‍ത്തിയാക്കി. ഒരാള്‍ക്ക് 999 രൂപയാണ് ഈടാക്കുന്നത്. വനം വകുപ്പിലെ ജീവനക്കാരടങ്ങിയ സംഘമാണ് വിനോദസഞ്ചാരികളായ ട്രക്കിങ് ടീമിനെ നയിച്ചത് കുന്നുകളും താഴ്‌വാരങ്ങളും നിറഞ്ഞ പ്രദേശമാണ് ജീന്‍ പൂള്‍ ഗാര്‍ഡന്‍. വിശാലമായ കുന്നിന്‍ചെരിവിലൂടെ നടന്നു നീങ്ങിയ സംഘം പ്രകൃതി ഭംഗി ആസ്വദിച്ചു.
നീലഗിരി കാടുകളിലേക്കുള്ള ട്രക്കിങ്ങിനായി 9 സ്ഥലങ്ങളാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ ബുക്കിങ് വഴിയാണ് സീറ്റുകള്‍ ഉറപ്പാക്കുന്നത്. ഈസി, മോഡറേറ്റ്, ടഫ് എന്നിങ്ങനെ വിഭാഗങ്ങളാക്കി തിരിച്ചാണ് ട്രക്കിങ് സ്പോട്ടുകൾ ഒരുക്കിയിരിക്കുന്നത്. മുൻപ് മലകയറ്റത്തിന് വനം വകുപ്പ് അനുമതി നൽകിയിരുന്നു. വനം വകുപ്പ് നേരിട്ട് ഫീസ് നിശ്ചയിച്ച് ട്രക്കിങ് നടത്തുന്നത് ആദ്യമായാണ്.