ലോക്സഭ ഉപതിരഞ്ഞെടുപ്പ്: കൂടിയത് 9319 വോട്ടർമാർ; ഏറ്റവും കൂടുതൽ വോട്ടർമാർ ബത്തേരിയിൽ
Mail This Article
×
കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഏപ്രിലിൽ നടന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം വർധിച്ചത് 9319 വോട്ടർമാർ. ഉപതിരഞ്ഞെടുപ്പിൽ 7 നിയോജക മണ്ഡലങ്ങളിൽ നിന്നായി 14,71,742 വോട്ടർമാരുണ്ട്. ഏപ്രിലിലെ പൊതു തിരഞ്ഞെടുപ്പിൽ 14,62,423 വോട്ടർമാർ ആയിരുന്നു. 7 മാസത്തിനു ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 9319 വോട്ടർമാരുടെ വർധന.വോട്ടർമാർ ഏറ്റവും വർധിച്ചത് വയനാട് ജില്ലയിലെ 3 മണ്ഡലങ്ങളിലാണ്.ഏറ്റവും കൂടുതൽ വോട്ടർമാർ ബത്തേരിയിൽ–1854. രണ്ടാമതുള്ള കൽപറ്റയിൽ 1848 ഉം മാനന്തവാടിയിൽ 1547 വോട്ടർമാരുമാണു വർധിച്ചത്.വർധനയിൽ കുറവ് നിലമ്പൂരിൽ ആണ്– 533 പേർ. തിരുവമ്പാടിയിൽ 1525 വോട്ടർമാരും വണ്ടൂരിൽ 1389 വോട്ടർമാരും ഏറനാട് മണ്ഡലത്തിൽ 623 വോട്ടർമാരും എന്നിങ്ങനെയാണ് വർധന.
English Summary:
The Wayanad Lok Sabha constituency in Kerala is gearing up for a by-election with a significant increase in registered voters. Over 9,000 new voters have been added to the electoral roll since the general election held in April, bringing the total to over 1.47 million.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.