ജനങ്ങളെ ഭീതിയിലാഴ്ത്തി ചെന്നായ് കൂട്ടം; വളർത്തുമൃഗങ്ങളെ ആക്രമിച്ച് ഭക്ഷണമാക്കുന്നു
Mail This Article
×
ഗൂഡല്ലൂർ∙ ഊട്ടി-ഗൂഡല്ലൂർ ദേശീയ പാതയിൽ എച്ച്പിഎഫ് ഫിലിം കമ്പനിയുടെ സമീപത്തായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ചെന്നായ് കൂട്ടം. എച്ച്പിഎഫ് ഹൗസിങ് കോളനിക്കു സമീപം സ്ഥിരമായി ചെന്നായ് കൂട്ടം എത്തുന്നുണ്ട്. നീലഗിരിയിൽ മസിനഗുഡി മഴനിഴൽ പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന ചെന്നായ് കൂട്ടം മുക്കുറുത്തി വനമേഖലയിലും കണ്ടുതുടങ്ങിയത്. ചെന്നായ്ക്കളുടെ എണ്ണം വർധിച്ചു തുടങ്ങിയതായി വനംവകുപ്പിന്റെ കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. വളർത്തു മൃഗങ്ങളെയാണ് ചെന്നായ്ക്കൂട്ടം ആക്രമിച്ചു ഭക്ഷണമാക്കുന്നത്.
English Summary:
A pack of wolves has been causing fear and concern among residents near the HPF Film Company in Gudalur. The wolves, originally found in the Masinagudi area, have now been sighted in the Mukuruthi forest range, highlighting a potential increase in their population. The Forest Department is investigating the situation as the wolves continue to prey on domestic animals.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.