രാത്രി കാവലിരുന്നത് വെറുതെയായി: കാട്ടാന രാവിലെയെത്തി കൃഷി നശിപ്പിച്ചു
Mail This Article
×
ഗൂഡല്ലൂർ∙രാത്രി മുഴുവനും കാട്ടാനയിറങ്ങാതെ കാവൽ കിടന്ന് വെളുപ്പിന് വീട്ടിലെത്തിയ കർഷകന്റെ വയലിൽ രാവിലെ കാട്ടാനയിറങ്ങി നെൽക്കൃഷി നശിപ്പിച്ചു. മുതുമല പഞ്ചായത്തിലെ കുനിൽ വയലിലെ നെൽക്കൃഷിയാണ് കാട്ടാനയിറങ്ങി നശിപ്പിച്ചത്. മുതുമല പഞ്ചായത്തിലെ വാർഡ് അംഗമായ നാരായണന്റെ നെൽക്കൃഷിയാണ് കാട്ടാന രാവിലെ ഇറങ്ങി നശിപ്പിച്ചത്.
രാത്രി മുഴുവനും ഉറങ്ങാതെ നാരായണൻ കാവൽ മാടത്തിൽ കാത്തിരുന്നു. രാവിലെ വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് കാട്ടാന വയലിലിറങ്ങിയത്. കതിര് വീശിയ നെല്ലാണ് നശിപ്പിച്ചത്. മുതുമല കടുവ സങ്കേതത്തിൽ നിന്നാണ് ഇവിടെ കാട്ടാനയിറങ്ങിയത്.കാട്ടാനയിറങ്ങാതിരിക്കാനായി ഈ പ്രദേശത്ത് കിടങ്ങ് നിർമിച്ചിരുന്നു. ചില സ്ഥലത്ത് മണ്ണിടിഞ്ഞ് കിടങ്ങ് നികന്നു പോയ ഭാഗത്തുകൂടിയാണ് കാട്ടാന വയലിലിറങ്ങിയത്.
English Summary:
In a frustrating turn of events, a farmer in Gudalur, India, who spent the entire night protecting his paddy field from wild elephants returned home to find his crop destroyed by the very animals he had guarded against. The incident, which occurred in the Muthumala Panchayat area, highlights the ongoing struggle between humans and wildlife.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.