ADVERTISEMENT

പനമരം ∙ കുരങ്ങിന്റെയും മലയണ്ണാൻ, മരപ്പട്ടി എന്നിവയുടെയും ശല്യം രൂക്ഷമായതോടെ കാപ്പിക്കുരു അടക്കമുള്ള വിളകൾ പഴുക്കും മുൻപേ വിളവെടുക്കേണ്ട അവസ്ഥയിൽ കർഷകർ. വനാതിർത്തി മേഖലയിലെ കർഷകർക്കാണ് കാപ്പിക്കുരു, അടയ്ക്കാ പോലുള്ള കൃഷികൾ നേരത്തേ വിളവെടുക്കേണ്ട അവസ്ഥയുള്ളത്. വന്യമൃഗശല്യം ഒഴിവാക്കാൻ വനാതിർത്തികളിലെ ഫലവർഗക്കൃഷി ഉപേക്ഷിക്കണമെന്നാണു കർഷകരെ വനംവകുപ്പ് ഉപദേശിക്കാറ്.

ഇതനുസരിച്ച്. വന്യമൃഗങ്ങൾ ഭക്ഷിക്കാത്തതും വിപണന സാധ്യതയുള്ളതുമായ കാപ്പിയും മറ്റും കൃഷി ചെയ്യുമ്പോഴാണ് കാപ്പിക്കുരു പോലും ബാക്കി വയ്ക്കാതെ കുരങ്ങൻമാർ നശിപ്പിക്കുന്നത്. പനമരം, പൂതാടി, കണിയാമ്പറ്റ, പുൽപള്ളി പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലാണ് കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ശല്യം അതിരൂക്ഷം.

കൂട്ടത്തോടെ എത്തുന്ന കുരങ്ങുകൾ കാപ്പിക്കുരു, അടയ്ക്ക, കൊക്കോ, ജാതിക്ക, തേങ്ങ തുടങ്ങിയവയെല്ലാം പറിച്ച് നശിപ്പിക്കുന്നു. കുരു ഉള്ള കാപ്പിയുടെ കമ്പുകൾ ഒടിച്ചു നശിപ്പിക്കുകയും ചെയ്യുന്നു. വനാതിർത്തി മേഖലകളിൽ പെരുകുന്ന കുരങ്ങുകളെ നിയന്ത്രിക്കാൻ നടപടിയില്ലെങ്കിൽ ഒരു കൃഷിയും ചെയ്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥയാകുമെന്നു കർഷകർ പറയുന്നു.

English Summary:

Rampant monkey and squirrel populations are wreaking havoc on farms in Panamaram, Kerala, forcing farmers to harvest crops like coffee beans and areca nut before they ripen. This wildlife conflict, coupled with limited solutions from the forest department, threatens the livelihoods of farmers in forest fringe areas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com