വയനാട് ജില്ലയിൽ ഇന്ന് (17-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക നിയമനം
അമ്പലവയൽ ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 2 ന് സ്കൂൾ ഒാഫിസിൽ നടക്കും.
വോട്ടെണ്ണൽ പരിശീലനം
കൽപറ്റ ∙ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ജോലിക്കായി നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള ഒന്നാംഘട്ട പരിശീലനം നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ കലക്ടറേറ്റിലെ ആസൂത്രണ ഭവൻ എപിജെ ഹാളിലും റൗണ്ട് കോൺഫറൻസ് ഹാളിലും നടക്കും. ഉദ്യോഗസ്ഥർ പരിശീലനത്തിന് നിർബന്ധമായും പങ്കെടുക്കണമെന്ന് ട്രെയിനിങ് മാനേജ്‌മെന്റ് നോഡൽ ഓഫിസർ ബി.സി.ബിജേഷ് അറിയിച്ചു.
വികസന സമിതി യോഗം 30ന്
കൽപറ്റ ∙ ജില്ലാ വികസന സമിതി യോഗം 30ന് രാവിലെ 11ന് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടക്കും.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കൽപറ്റ ∙ പട്ടികജാതി വികസന വകുപ്പ് അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച് ഡവലപ്‌മെന്റ് സ്‌കീം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ 2024-25 അധ്യയന വർഷത്തിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്നവർക്കും മുൻവർഷങ്ങളിൽ സ്‌കോളർഷിപ് ലഭിച്ചവർക്ക് തുടർന്ന് ലഭിക്കുന്നതിനും അപേക്ഷിക്കാം. കഴിഞ്ഞ വർഷം 4, 7 ക്ലാസുകളിലെ പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡ് ലഭിച്ചവർക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കലാ-കായിക മത്സരങ്ങളിൽ സംസ്ഥാന, ജില്ലാതലങ്ങളിൽ വിജയിച്ചവർക്ക് പരിഗണന ലഭിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയരുത്. 20നു മുൻപ് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിൽ അപേക്ഷ നൽകണം. 04936 203824.
വിദ്യാർഥികൾക്ക് മത്സരങ്ങൾ
കൽപറ്റ ∙ ലോക മണ്ണുദിനത്തിന്റെ ഭാഗമായി മണ്ണ് പര്യവേഷണ മണ്ണുസംരക്ഷണ വകുപ്പ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം എന്നിവർ ചേർന്ന് ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. എൽപി, യുപി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ചിത്ര രചനാ മത്സരങ്ങൾ നടക്കും. യുപി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർഥികൾക്ക് പ്രസംഗ, ക്വിസ് മത്സരങ്ങളും നടക്കും. 26ന് രാവിലെ 10 മുതൽ മീനങ്ങാടി കമ്യൂണിറ്റി ഹാളിലാണ് മത്സരങ്ങൾ. റജിസ്റ്റർ ചെയ്യണം. 04936 246330.
പുനഃപരിശോധനാ ക്യാംപ് മാറ്റി
കൽപറ്റ ∙ 19ന് നടത്താനിരുന്ന പുനഃപരിശോധനാ ക്യാംപ് മാറ്റിവച്ചതായി ലീഗൽ മെട്രോളജി വകുപ്പ് അസി. കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വെങ്ങപ്പള്ളി പഞ്ചായത്തിലുള്ളവർക്ക് 22ന് പിണങ്ങോട് ടൗണിൽ ക്യാംപ് നടക്കും. 04936 203370.
വോട്ട് ആൻഡ് വിൻ വിജയികൾ
കൽപറ്റ ∙ ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ സോഷ്യൽ മീഡിയ സെൽ പൊതുജനങ്ങൾക്കായി നടത്തിയ ‘വോട്ട് ആൻഡ് വിൻ’ ക്വിസ് മത്സരത്തിൽ എം.എ.ഷിജു, ഹുസൈൻ സവാദ്, എം.സി.അമൃത എന്നിവർ വിജയികളായി. അസിസ്റ്റന്റ് കലക്ടർ എസ്.ഗൗതംരാജ് ട്രോഫികൾ വിതരണം ചെയ്തു. ഇലക്‌ഷൻ വിഭാഗം ഡപ്യൂട്ടി കലക്ടർ എം.ഉഷാകുമാരി, ആർആർ ഡപ്യൂട്ടി കലക്ടർ പി.എം.കുര്യൻ, ഹുസൂർ ശിരസ്തദാർ വി.കെ.ഷാജി, ഐടി സെൽ കോഓർഡിനേറ്റർ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
കൂടിക്കാഴ്ച മാറ്റി
കൽപറ്റ ∙ കേരള ജല അതോറിറ്റി ജലജീവൻ മിഷന്റെ ഭാഗമായി ജില്ലയിലെ ഗുണനിലവാര പരിശോധനാ ലാബുകളിലേക്ക് ഡപ്യൂട്ടി ക്വാളിറ്റി മാനേജർ/ടെക്‌നിക്കൽ മാനേജർ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 8289940566.