47 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; സ്കൂളിൽനിന്നെന്ന് സംശയം
Mail This Article
×
കൽപറ്റ ∙ മുട്ടിൽ ഡബ്ല്യുഒയുപി സ്കൂളിലെ 47 വിദ്യാർഥികൾ വയറിളക്കവും ഛർദിയും പനിയുമായി കൈനാട്ടി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.പനി കൂടുതലായതിനെ തുടർന്നു 3 വിദ്യാർഥികളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 5 പേർ വൈകിട്ടോടെ വീടുകളിലേക്ക് മടങ്ങി. ബാക്കിയുള്ള കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എൽകെജി മുതൽ യുപി വരെയുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ച സ്കൂളിൽ നിന്ന് വിദ്യാർഥികൾ ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം സ്കൂളിലെത്തി കുടിവെള്ളത്തിന്റെ ഉൾപ്പെടെ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
English Summary:
Dozens of students from Muttil WOUP School in Kalpetta, Kerala, were hospitalized after experiencing symptoms of food poisoning. Three students are currently in intensive care. The Food Safety Department is investigating the incident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.