ADVERTISEMENT

വാഴവറ്റ ∙ കാട്ടുപന്നികൾ ഒരാഴ്ച കെ‍ാണ്ട് നശിപ്പിച്ചതു 3000 ചുവടുകപ്പ. പാക്കം, വാഴവറ്റ, ഏഴാംചിറ പ്രദേശങ്ങളിലാണ് കാട്ടുപന്നി ശല്യം രണ്ടാഴ്ചയായി രൂക്ഷമായത്. പ്രദേശത്തെ പത്തോളം കർഷകരുടെ കപ്പയും നൂറോളം വാഴകളുമാണു നശിപ്പിച്ചത്. വല്ലപ്പോഴും വന്നിരുന്ന പന്നികൾ രണ്ടാഴ്ചയായി നാട്ടിൽ സ്ഥിരമായി എത്തുന്നുണ്ട്. വി.പി.റോയൻ, റോയ് ചാക്കോ, പി.ജി.സജീവ്, എം.ജെ.ഷിജു എന്നീ കർഷകരുടെ ആയിരത്തിലധികം കപ്പകളും നൂറോളം വാഴകളുമാണ് നശിപ്പിച്ചത്. പ്രദേശത്തെ മറ്റു കർഷകരുടെ കപ്പകളും നശിപ്പിച്ചു.

ജനുവരിയിൽ വിളവെടുക്കാനുള്ള കൃഷികളായിരുന്നു. ശല്യം തടയാൻ നെറ്റ്, കമ്പി, ഷീറ്റ് തുടങ്ങിയവ ഉപയോഗിച്ച് സംരക്ഷണം ഒരുക്കിയെങ്കിലും അതെല്ലാം തകർത്താണു പന്നികൾ കൃഷിയിടത്തിൽ വ്യാപക നാശമുണ്ടാക്കിയത്. രാത്രി എത്തുന്ന കാട്ടുപന്നിക്കൂട്ടം കപ്പ പൊട്ടിച്ചിടുകയും കുഴിച്ചെടുത്തു തിന്നുകയും ചെയ്യും. വാഴകളെല്ലാം കുത്തി മറിച്ചിട്ടു. സമീപത്തെ നെൽക്കൃഷിയും നശിപ്പിക്കുന്നുണ്ട്. ചേന, ചേമ്പ് വിളകളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കൃഷി ചെയ്യാനുള്ള ച‌െലവിനു പുറമേ വിളവെടുക്കുന്നത് വരെ സംരക്ഷണം ഒരുക്കുന്നതിന് അധിക തുക കണ്ടെത്തേണ്ട അവസ്ഥയിലാണ് കർഷകർ.

English Summary:

Wild boars are wreaking havoc in Vazhavatta, destroying thousands of plantain and banana plants. This surge in attacks has left farmers struggling to protect their crops and livelihoods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com