ADVERTISEMENT

വേലിയമ്പം ∙ പതിറ്റാണ്ടുകൾക്കു മുൻപ് ജലസേചനവകുപ്പ് നിർമിച്ച കനാലും തടയണയിലേക്കുള്ള വഴിയും കൈവശപ്പെടുത്തിയുള്ള വ്യക്തിയുടെ നിർമാണങ്ങൾക്കെതിരെ പ്രദേശവാസികൾ രംഗത്ത്. കനാലിനും വഴിക്കും നാട്ടുകാർ പണ്ടുവിട്ടുകൊടുത്ത സ്ഥലം കർണാടക സ്വദേശിയായ ഭൂവുടമ കയ്യേറി മതിൽ നിർമിക്കുന്നെന്നാണ് പരാതി. നെൽക്കൃഷിക്ക് കൂടുതൽ വെള്ളംവേണ്ട സമയത്ത് കനാലിൽ നിന്നുവെള്ളം തിരിക്കാനും കഴിയാത്ത അവസ്ഥയാണ്. കനാൽവെളളം വ്യക്തി നിർമിച്ച കുളങ്ങളിലേക്ക് തിരിച്ചുവിടുകയാണ്. പ്രദേശത്തെ കർഷകർക്കാവശ്യമായ വെള്ളം കിട്ടുന്നില്ലെന്നും പരാതിയുണ്ട്.പ്രദേശത്തെ പാടത്ത് ജലസേചനം ഉറപ്പാക്കാനാണ് 40 വർഷം മുൻപ് ജലസേചന വകുപ്പ് എടക്കണ്ടി തോട്ടിൽ തടയണയും കനാലും നിർമിച്ചത്.

തോടിന്റെ കരയിലൂടെയുള്ള വഴിയാണ് പ്രദേശവാസികളും ഗോത്രവിഭാഗക്കാരും കാലാകാലങ്ങളായി ഉപയോഗിച്ചിരുന്നത്. ഇതു തടസ്സപ്പെടുത്തി മതിൽ നിർമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. നിയമവിരുദ്ധ നി‍ർമാണങ്ങൾ സ്ഥലത്തു നടക്കുന്നുണ്ടെന്നും ഉത്തരവാദപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും നാട്ടുകാർ പറയുന്നു.വെള്ളം തിരിക്കാൻപോയ കർഷകന്റെ പേരിൽ കള്ളക്കേസുമുണ്ടായി.പെരുമുണ്ട ഗോത്രസങ്കേതത്തിലെ ജനങ്ങൾ കുളിക്കുന്നതും വസ്ത്രമലക്കുന്നതും എടക്കണ്ടി തോട്ടിലാണ്. അതുതടയാനും ശ്രമമുണ്ട്. തോട്ടിൽ സോപ്പുപയോഗിച്ച് വസ്ത്രമലക്കരുതെന്നും കുളിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

തോട്ടിലെ വെള്ളം കുളത്തിലേക്ക് തിരിക്കുന്നുണ്ടെന്നും കുളത്തിലെ മത്സ്യങ്ങൾ ചത്തുപോകുന്നുവെന്നുമാണ് ഉടമ പറയുന്ന ന്യായം. ഈ വിലക്ക് അംഗീകരിക്കാനാവില്ലെന്നും തങ്ങളുടെ വഴിയും വെള്ളവും തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടി വേണമെന്നും പെരുമുണ്ട നിവാസികൾ ആവശ്യപ്പെട്ടു. പെരുമുണ്ട വനത്തിലൂടെയുള്ള വഴിമുറിച്ചാണ് കിടങ്ങ് നിർമിച്ചത്. അതിനാൽ വനത്തിൽ കയറിയും പുറത്തുപോകാനാവില്ല.

English Summary:

Tensions are high in Veliyambam, Kerala as residents protest against the encroachment of an irrigation canal and road crucial for local farmers and the Perumunda tribal community. The landowner, accused of diverting water and blocking access, claims the stream water is harming fish in his pond.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com