ADVERTISEMENT

ദാസനക്കര∙ അപ്പക്കവലയിൽ കാട്ടുപന്നികളിറങ്ങി വിളവെടുപ്പിന് പാകമായ നെൽക്കൃഷി നശിപ്പിച്ചു. കല്ലുവയൽ ഊരിലെ രാധ നാരായണൻ, ഭാസ്കരൻ, കുഞ്ഞിക്കണ്ണൻ, നരേന്ദ്രൻ, രുക്മിണി എന്നിവരുടെ പത്തേക്കറോളം വരുന്ന പാടത്താണ് നാശനഷ്ടം വരുത്തിയത്.  മൂന്നാഴ്ച കഴിഞ്ഞാൽ കൊയ്യാനായി വെള്ളം ഒഴിവാക്കിയ പാടത്താണു കാട്ടുപന്നികളുടെ വിളയാട്ടം.

മുൻ വർഷങ്ങളിലും കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം ഉണ്ടായിരുന്നെങ്കിലും ഇപ്രാവശ്യം പന്നിക്കൂട്ടം ഇറങ്ങി ചവിട്ടിയും തിന്നും, കിടന്നുരുണ്ടും നാശനഷ്ടം വർധിച്ചെന്ന് കർഷകർ പറഞ്ഞു.   വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വയലിൽ കാട്ടുപന്നിശല്യം വർധിച്ചതോടെ കർഷകർ വയലിനു ചുറ്റും നൂൽക്കമ്പിയും വള്ളികളും കെട്ടിയിട്ടുണ്ടെങ്കിലും ഇത് ചാടിക്കടന്നാണു വയലിലിറങ്ങുന്നത്. ഇരുട്ടുന്നതോടെ ഇറങ്ങുന്ന പന്നികൾ പുലരും വരെ വയൽ ഉഴുതുമറിച്ചും മറ്റും കൃഷി നശിപ്പിക്കുന്നതിനാൽ കർഷകർക്ക് വയലിലിറങ്ങാനും കഴിയാത്ത അവസ്ഥയാണ്.

English Summary:

In a devastating blow to farmers in Appakavala, Dasanakkara, wild boars have destroyed nearly 10 acres of paddy fields ready for harvest. The boars, undeterred by fences and barriers, are wreaking havoc on the livelihoods of local farmers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com