ADVERTISEMENT

പനമരം∙ പഞ്ചായത്തിൽ പുഞ്ചവയൽ പാടശേഖരത്തിൽ യുവകർഷകന്റെ രണ്ടര ഏക്കറോളം നെൽക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസമായി രാത്രി ഇറങ്ങിയ 5 കാട്ടാനകളാണ് പനമരം സ്വദേശിയായ ഊഞ്ഞാലത്ത് അജ്മൽ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ വയലിലെ നെല്ല് തിന്നും ചവിട്ടിയും നശിപ്പിച്ചത്. 20 ദിവസം കഴിഞ്ഞാൽ വിളവെടുക്കേണ്ട നെല്ല് കാട്ടാന അകത്താക്കിയതോടെ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് അജ്മൽ പറയുന്നു.

പാതിരി സൗത്ത് സെക്‌ഷനിൽ നിന്ന് ഇറങ്ങിയ കാട്ടാനകളാണ് രണ്ടു പ്രധാന റോഡുകൾ കടന്ന് 4 കിലോമീറ്ററിനപ്പുറമുള്ള വയലിൽ എത്തി നാശമുണ്ടാക്കിയത്. സ്ഥലത്തെത്തിയ വനപാലകർ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ നിർദേശിച്ചെങ്കിലും രണ്ടുവർഷം മുൻപ് അപേക്ഷ നൽകിയവർക്കു പോലും നഷ്ടപരിഹാരമായി ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. കാട്ടാനശല്യം പ്രതിരോധിക്കുന്നതിനായി കോടികൾ മുടക്കിയുള്ള ക്രാഷ് ഗാർഡിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചെങ്കിലും പണികൾ നിലച്ച അവസ്ഥയാണ്.

English Summary:

In a distressing incident, a herd of wild elephants wreaked havoc on a paddy field in Panamaram, Kerala, destroying 2.5 acres of crops and causing significant financial loss to a young farmer. The incident highlights the urgent need for effective solutions to mitigate the growing human-elephant conflict in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com