വീട് തീവെച്ചു നശിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
Mail This Article
×
വയനാട്∙ കേണിച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടവയൽ പുഞ്ചകുന്ന് എടലാട്ട് നഗർ ബിനീഷും കുടുംബവും താമസിക്കുന്ന വീട് തീയിട്ട് നശിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. അയൽവാസിയും ബന്ധുവുമായ എടലാട്ട് നഗർ കേശവനെയാണ് (32) കേണിച്ചിറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിനൊന്നിനാണ് സംഭവം. തീ വയ്പിൽ കുടുംബത്തിന്റെ മുഴുവൻ വസ്ത്രങ്ങളും കുട്ടികളുടെ പുസ്തകങ്ങളും പഠന സാമഗ്രികളും ഉൾപ്പെടെ കത്തിനശിച്ചിരുന്നു. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. പ്രതി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കാരണം. മുൻപ് സഹോദരന്മാരായ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിലും കേശവൻ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.